മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു
Tuesday, March 14, 2023 1:48 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ അഹമ്മദ്നഗറിൽ കുഴൽക്കിണറിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. കോപാർഡി ഗ്രാമത്തിലെ മൂടിയില്ലാത്ത 200 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. തിങ്കളാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.
തുടർന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാനായി എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്നിനാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്.