ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ജൂനിയര്‍ മാധവന് കുട്ടി ചരിഞ്ഞു
Tuesday, March 14, 2023 12:55 PM IST
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ജൂനിയര്‍ മാധവന് കുട്ടി ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 10നാണ് ചെരിഞ്ഞത്. 46 വയസായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി നീരില്‍ ആയിരുന്നു. ഈ മാസം ആറിനാണ് നീരില്‍ നിന്നും അഴിച്ചത്. തുടര്‍ന്ന് എരണ്ടക്കെട്ടും വന്ന് ചികിത്സയിലിരിക്കെയാണ് ജൂനിയര്‍ മാധവന് കുട്ടി ചരിഞ്ഞത്.
തൃശൂര്‍ പൂരം, നെന്മാറ വലങ്ങി വേല, കൂടല്‍മാണിക്യം ഉത്സവം, തുടങ്ങിയവയിലൊക്കെ നിറസാന്നിധ്യമായിരുന്നു ജൂനിയര്‍ മാധവന് കുട്ടി. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി. മാധവമേനോന് 1981 ജൂണ്‍ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്.
മാധവന്‍കുട്ടി എന്നപേരില്‍ മറ്റൊരു കൊമ്പന്‍കൂടി അന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതിനാല്‍ ആനക്ക് ജൂനിയര്‍ മാധവന് കുട്ടി എന്ന് പേരിടുകയായിരുന്നു.