ഡിജിറ്റൽ സർവേ: ഭൂ വിവരങ്ങൾ ഒറ്റപോർട്ടലിൽ ലഭ്യമാക്കും
Wednesday, March 15, 2023 1:57 AM IST
തിരുവനന്തപുരം: ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും അവകാശ സർട്ടിഫിക്കറ്റും ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കും.
മന്ത്രിമാരായ കെ. രാജൻ, വി. എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. എന്റെ ഭൂമി പോർട്ടലിലാണ് ഇതിനു സൗകര്യമൊരുക്കുന്നത്. ഭൂ ഉടമകൾക്ക് ഈ പോർട്ടലിൽ പ്രവേശിച്ച് ഭൂ വിവരങ്ങളും അപേക്ഷയുടെ വിവരങ്ങളും പരിശോധിക്കാനാകും.
അപേക്ഷാ വിവരം മൊബൈലിൽ സന്ദേശമായി നൽകുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം സജ്ജമാക്കും.