കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ കാർ അപകടത്തിൽപ്പെട്ടു
Friday, March 17, 2023 1:21 AM IST
ബംഗളൂരു: കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രിയും ബിജെപി എംപിയുമായ നിരഞ്ജൻ ജ്യോതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കർണാടകയിലെ വിജയപുരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മന്ത്രി സഞ്ചരിച്ചിരുന്ന എസ്യുവിയിലേക്ക് എതിർദിശയിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മന്ത്രിയുടെ വാഹനമോടിച്ച ഡ്രൈവർക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.