ല​ണ്ട​ൻ: അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സു​മാ​യു​ള്ള ക​രാ​ർ നീ​ട്ടി പ്രീ​മി​യ​ർ ലീ​ഗ് വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി. 23-കാ​ര​നാ​യ താ​രം 2028 വ​രെ സി​റ്റി​യി​ൽ തു​ട​രു​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

ലോ​ക​ക​പ്പി​ലെ മി​ന്നും പ്ര​ക​ട​നം കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന അ​ൽ​വാ​ര​സി​നെ 2023 ജ​നു​വ​രി​യി​ലാ​ണ് സി​റ്റി സ്വ​ന്ത​മാ​ക്കി​യ​ത്. റി​വ​ർ പ്ലേ​റ്റ് താ​ര​മാ​യി​രു​ന്ന അ​ൽ​വാ​ര​സി​നെ 19 മി​ല്യ​ൺ ഡോ​ള​ർ പ്ര​തി​വ​ർ​ഷ വേ​ത​നം വാ​ഗ്ദാ​നം ചെ​യ്താ​ണ് സി​റ്റി റാ​ഞ്ചി​യ​ത്.

അ​ഞ്ച​ര വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ക​രാ​റി​ൽ സി​റ്റി​യി​ലെ​ത്തി​യ താ​രം 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 10 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.