മും​ബൈ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ 188 റ​ൺ​സി​ന് പു​റ​ത്താ​യി. മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​യി​ലൂ​ടെ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച ഓ​സീ​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജ്, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രും ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യും ചേ​ർ​ന്നാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യ്ക്കും കു​ൽ​ദീ​പ് യാ​ദ​വി​നും ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു.

169/5 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് ഓ​സീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. 65 ബോ​ളി​ൽ 81 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം മാ​ത്ര​മാ​ണ് ഓ​സീ​സ് ഇ​ന്നിം​ഗ്സി​ലെ സ​വി​ശേ​ഷ​ത. 10 ഫോ​റും അ​ഞ്ച് സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു മാ​ർ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ഓ​സീ​സ് നി​ര​യി​ലെ അ​ഞ്ച് ബാ​റ്റ​ർ​മാ​ർ​ക്ക് ര​ണ്ട​ക്കം കാ​ണാ​നാ​യി​ല്ല.