പഠനാന്തരീക്ഷം ഉറപ്പ് വരുത്തണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ലോ കോളജ് അധ്യാപകർ
Saturday, March 18, 2023 12:07 PM IST
തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകർ. കാന്പസിലെ സമാധാനം ഉറപ്പാക്കി പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ കോടതിയെ സമീപിക്കുന്നത്.
കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് അസോസിയേറ്റ് പ്രഫസർ വി.കെ. സഞ്ജു കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നടത്തിയ അധ്യാപക ഉപരോധത്തിനിടെയായിരുന്നു സംഭവം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് കാന്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചെന്ന പരാതിയിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതിനെതിരേയായിരുന്നു എസ്എഫ്ഐ സമരം.