മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്
Saturday, March 18, 2023 1:36 PM IST
തൃശൂർ: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്. തൃശൂർ ചെമ്പൂത്രയിൽ വച്ചായിരുന്നു അപകടം. ഡ്രെെവർ ശരത്തിനും സാരമായി പരിക്കേറ്റു.
കാറിന്റെ പിന്നിൽ പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.