ചൊവ്വാഴ്ച തന്നെ അറസ്റ്റു ചെയ്യുമെന്ന് ട്രംപ്, പ്രതിഷേധിക്കാൻ അനുയായികളോട് അഭ്യർഥന
Saturday, March 18, 2023 11:03 PM IST
വാഷിംഗ്ടൺ ഡിസി: മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 21ന് തന്നെ അറസ്റ്റു ചെയ്തേക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധിക്കൂവെന്ന് അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ആഹ്വാനം.
തന്നെ അറസ്റ്റു ചെയ്യുമെന്ന വിവരം ചോർന്നുകിട്ടിയതാണ്. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
പോൺ താരം സ്റ്റോമി ഡാനിയലിന് 1,30,000 ഡോളർ (ഏകദേശം 1.07 കോടി രൂപ) നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടക്കുന്നുണ്ട്.