മോദി സർക്കാരിന്റേത് രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്
വെബ് ഡെസ്ക്
Sunday, March 19, 2023 2:24 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകിയത് പ്രതികാര നടപടിയെന്ന് കോൺഗ്രസ്. രാഷ്ട്രീയ വിരോധം തീർക്കാനാണ് മോദി സർക്കാരിന്‍റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.
ജോഡോ യാത്രയ്ക്കിടെ രാഹുൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളെയാണ്. ആ വ്യക്തികളുടെ വിവരങ്ങൾ രണ്ടു ദിവസത്തിൽ നൽകാൻ പറയുന്നത് ബുദ്ധിശൂന്യതയാണ്. പോലീസിന്‍റേത് വിചിത്രമായ ആവശ്യമെന്നും കോൺഗ്രസ് അറിയിച്ചു.