കണ്ണൂരിൽ വൻ സ്വർണ്ണവേട്ട; 54.66 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
Sunday, March 19, 2023 3:16 PM IST
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 54.66 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്നെത്തിയ കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് 930 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി കടത്താൻ ശ്രമിച്ചത്.