വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ
Monday, March 20, 2023 1:24 AM IST
പ്യോംഗ്യാംഗ്: ജപ്പാൻ - യുഎസ് സംയുക്ത സൈനിക പരിശീലനത്തിന് മറുപടി നൽകാനായി മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഞായറാഴ്ച രാത്രിയാണ് കൊറിയൻ കടലിടുക്കിലേക്ക് ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.
ഉത്തര കൊറിയയുടെ പശ്ചിമ തീരത്തുള്ള ഡോംഗ്ചാംഗ് റി വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് മിസൈൽ തൊടുത്തത്. 50 കിലോമീറ്റർ വരെ ഉയരം കൈവരിച്ച മിസൈൽ, 800 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ലക്ഷ്യത്തിലെത്തിയത്.
സംയുക്ത വ്യോമസേന പരിശീലനത്തിനായി യുഎസ് ബോംബർ വിമാനം കൊറിയൻ ആകാശത്തേക്ക് പറന്നുയരുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.