ആലുവയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
Monday, March 20, 2023 2:38 AM IST
കൊച്ചി: ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ആലുവ പുഴയിൽ നിന്നാണ് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഹരിതവനം കടവിലാണ് 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആലുവ മെട്രോക്ക് സമീപം രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.