ജെയ്മിസണ്‍ പകരം ദക്ഷിണാഫ്രിക്കൻ താരത്തെ ഇറക്കാൻ സിഎസ്കെ
Monday, March 20, 2023 11:40 AM IST
ചെന്നൈ: പരിക്ക് മൂലം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ ന്യൂസിലൻഡ് പേസർ കൈൽ ജെയ്മിസണിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ജെയ്മിസണ്‍ പകരമായി ദക്ഷിണാഫ്രിക്കൻ താരം സിസൻഡ മഗാലയെ 50 ലക്ഷം രൂപ പ്രതിഫലം നൽകി സിഎസ്കെ സ്ക്വാഡിലെത്തിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി അഞ്ച് ഏകദിനങ്ങളും നാല് ട്വന്റി-20 മത്സരങ്ങളും മാത്രം കളിച്ച താരമാണ് മഗാല. എന്നാൽ ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ വിജയത്തിലെത്തിച്ച പ്രകടനം മൂലം താരം ശ്രദ്ധേയനായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് എസ്ഐ ലീഗ് സീസണിൽ താരം സ്വന്തമാക്കിയത്.
മാർച്ച് 31-ന് നടക്കുന്ന ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരമായ സിഎസ്കെ - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിന് മുമ്പായി മഗാല ടീമിനൊപ്പം ചേരും.