കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
Monday, March 20, 2023 7:01 PM IST
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. മണ്ണാർക്കാട് പറമ്പുള്ളിയിൽ കൊല്ലിയിൽ ജോയ്ക്കാണ് പരിക്കേറ്റത്.
പുലർച്ചെ 4.30ന് റബർ ടാപ്പിങ്ങിനായി പോകുമ്പോൾ കാട്ടുപന്നി സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു.