മെഡിക്കല്‍ എമര്‍ജന്‍സി; മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മ്യാന്മറിലിറങ്ങി
Monday, March 20, 2023 11:26 PM IST
മുംബൈ: യാത്രക്കാരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം മ്യാന്മറിലേക്ക് വഴിതിരിച്ചുവിട്ടു. മ്യാന്മറിലെ റങ്കൂണിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്. ഇൻഡിഗോ 6ഇ57 വിമാനമാണ് വഴിതിരിച്ചുവിട്ടത്.
അതേസമയം യാത്രക്കാരനെ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനം റങ്കൂണിലെത്തിയപ്പോൾ യാത്രക്കാരൻ മരണപ്പെട്ടതായി ഇൻഡിഗോ മെഡിക്കൽ ടീം അറിയിച്ചു. കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.