ലങ്കയ്ക്ക് 2.9 ബില്യൺ ഡോളർ ധനസഹായവുമായി ഐഎംഎഫ്
Tuesday, March 21, 2023 5:14 AM IST
വാഷിംഗ്ടൺ ഡിസി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് 2.9 ബില്യൺ ഡോളർ കൂടി ധസഹായം നൽകാൻ രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്). ഇതോടെ, ലങ്കയ്ക്ക് ഐഎംഎഫ് അനുവദിച്ചിട്ടുള്ള ആകെ ധനസഹായം ഏഴ് ബില്യൺ ഡോളറായി ഉയർന്നു.
ലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലൂടെയാണ് ഐഎംഎഫ് സഹായത്തിന്റെ വാർത്ത പുറത്തുവന്നത്. സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ നില ഭദ്രമാക്കാൻ ഈ പണം സഹായിക്കുമെന്ന് വിക്രമസിംഗെ പ്രസ്താവിച്ചു.