തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ അ​സാ​ധാ​ര​ണ സ​മ​ര​പ​രി​പാ​ടി​യു​മാ​യി പ്ര​തി​പ​ക്ഷം. ഇ​ന്ന് മു​ത​ല്‍ അ​ഞ്ച് എം​എ​ല്‍​എ​മാ​ര്‍ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും.

അ​ന്‍​വര്‍ സാ​ദ​ത്ത്, ടി.​ജെ.​വി​നോ​ദ്, കു​റു​ക്കോ​ളി മൊ​യ്ദീ​ന്‍, എ.​കെ.​എം.​അ​ഷ്‌​റ​ഫ്, ഉ​മാ തോ​മ​സ് എ​ന്നി​വ​രാ​ണ് സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ക. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കാ​തെ സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഭ​യി​ല്‍ അ​റി​യി​ച്ചു.