സഭയ്ക്കുള്ളിലെ സത്യാഗ്രഹസമരം: കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷം
Tuesday, March 21, 2023 10:25 AM IST
തിരുവനന്തപുരം: നിയമസഭയിലെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷം നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍.
സഭാ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് റവന്യൂമന്ത്രി കെ.രാജന് പറഞ്ഞു. കേരളം പോലുള്ള സഭയ്ക്ക് ചേരാത്ത രീതിയാണിതെന്നും കര്‍ശന നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കറുടെ റൂളിംഗിനെതിരായി സമരം നടത്തുന്ന പ്രതിപക്ഷം സഭയെ അവഹേളിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചട്ടവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തെത്തി. തങ്ങളും മുമ്പ് സമരം നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സമരം ഉണ്ടായിട്ടില്ല, ഇതെവിടുത്തെ സമരമാണെന്നും ശിവന്‍കുട്ടി ചോദിച്ചു.