ദുബായി: റംസാനോടനുബന്ധിച്ച് യുഎഇയിൽ വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് മോചനം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ 1,025 തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്.

അതീവഗുരുതരമല്ലാത്ത കേസുകളിൽപെട്ടു കഴിയുന്ന തടവുകാരുടെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം അനുവദിക്കുന്നത്. ദേശീയ ദിനം, റംസാൻ എന്നിവയോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകുന്നത് യുഎഇയിൽ മുൻപും ഉണ്ടായിട്ടുണ്ട്.