"എന്തിനാണിത്ര ദേഷ്യം'; ഡല്‍ഹി ബജറ്റ് തടഞ്ഞതില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി കേജരിവാള്‍
Tuesday, March 21, 2023 3:33 PM IST
ന്യൂഡല്‍ഹി: ബജറ്റവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് കേന്ദ്രം തടയുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ബജറ്റ് പാസാക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ കൂപ്പുകൈകളോടെ അഭ്യര്‍ഥിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങളോട് നിങ്ങള്‍ക്കെന്താണിത്ര ദേഷ്യമെന്നും കേജരിവാള്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ബജറ്റ് ഇന്ന് അവതരിപ്പിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചതായി കേജരിവാള്‍ ആരോപണം ഉന്നയിച്ചത്. ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും കേജരിവാള്‍ പ്രതികരിച്ചിരുന്നു.
എഎപി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തേക്കാള്‍ താരതമ്യേന കൂടുതല്‍ തുക പരസ്യത്തിനായി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയതായാണ് വിവരം.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്ന് തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ധനമന്ത്രി കൈലാഷ് ഗെഹ്ലോട്ടും പ്രതികരിച്ചു.