സംസാരിക്കാൻ അവസരം വേണം; സ്പീക്കർക്ക് കത്തയച്ച് രാഹുൽ
വെബ് ഡെസ്ക്
Tuesday, March 21, 2023 4:13 PM IST
ന്യൂഡൽഹി: തന്‍റെ നിലപാടിൽ വ്യക്തത വരുത്താനായി ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
പാർലമെന്‍റിനകത്തും പുറത്തും ഭരണപക്ഷം തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല. സാമാന്യ നീതി തനിക്ക് നിഷേധിക്കപ്പെടുന്നുവെന്നും രാഹുൽ കത്തിൽ പറയുന്നു.