ഡിവൈഎഫ്ഐ വനിതാ നേതാവ് വാഹനാപകടത്തില്‍ മരിച്ചു
Tuesday, March 21, 2023 4:39 PM IST
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ അനുഷ (23) ആണ് മരിച്ചത്.
ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. മലപ്പുറം എംസിടി കോളജിലെ നിയമ വിദ്യാഥിനിയായിരുന്നു അനുഷ.
കോളജിന് സമീപത്ത് വച്ച് അനുഷ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.