രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി
Tuesday, March 21, 2023 8:12 PM IST
കൊച്ചി: ആറ് ദിവസത്തെ കേരള-തമിഴ്നാട്-ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി.
ലക്ഷദ്വീപില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ മന്ത്രി പി. രാജീവ്, സര്‍ജന്റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശര്‍മ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.