കണ്മണിയെ വരവേറ്റ് ഗിന്നസ് പക്രുവും കുടുംബവും
Tuesday, March 21, 2023 9:45 PM IST
കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. തനിക്ക് വീണ്ടുമൊരു പെൺകുഞ്ഞ് പിറന്നതായി താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പക്രു എന്നറിയപ്പെടുന്ന അജയകുമാറും പത്നി ഗായത്രി മോഹനും കുട്ടിയെ വരവേറ്റത്. മൂത്ത മകൾ ദീപ്തിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രത്തിന് ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നൽകിയാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.
കോട്ടയം സ്വദേശിയായ അജയ കുമാർ സ്കൂൾ കലോത്സവ, മിമിക്രി വേദികളിൽ നിന്നാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. 2006-ലാണ് അദ്ദേഹം ഗായത്രി മോഹനെ വിവാഹം ചെയ്തത്.