കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ണ്ടാ​യ എ​ണ്ണ ചോ​ര്‍​ച്ച നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി അ​റി​യി​ച്ചു. എ​ണ്ണ ഉ​ൽ​പ്പാ​ദ​ന, ക​യ​റ്റു​മ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ണ്ണ​ച്ചോ​ർ​ച്ച പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നോ സു​ര​ക്ഷ​യ്‌​ക്കോ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.