ഗർഭച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി; 19കാരിക്ക് ദാരുണാന്ത്യം
Wednesday, March 22, 2023 7:26 PM IST
ഹിസാർ: ഹരിയാനയിൽ ഗർഭച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി പെൺകുട്ടി മരിച്ചു. ഹിസാർ ജില്ലയിലാണ് സംഭവം. 19കാരിയാണ് മരിച്ചത്.
ഹിസാർ ജില്ലയിലെ അഗ്രോഹയിലെ മഹാരാജ അഗ്രസെൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
പെൺകുട്ടിയുടെ കുടൽ പുറത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും കിഡ്നിക്ക് തകരാറുണ്ടാരുന്നുവെന്നും ഗർഭപാത്രത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
വെന്റിലേറ്ററിലായിരുന്നു യുവതി ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരിച്ചത്.
അവിവാഹിതയായിരുന്ന പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. മാർച്ച് 14 നാണ് പെൺകുട്ടിയെ ബന്ധുക്കൾ ഗർഭച്ഛിദ്രത്തിനായി ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയെ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.