ഡൽഹിയിൽ മൂന്ന് നിലകെട്ടിടം തകർന്നു; ആളപായമില്ല
Thursday, March 23, 2023 10:07 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ മുന്ന് നില കെട്ടിടം തകര്‍ന്നുവീണു. രോഹിണി സെക്ടര്‍ 16ലാണ് സംഭവം.
അഗ്നിശമനസേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലപഴക്കം വന്ന കെട്ടിടം ഉടമ ഉപേക്ഷിച്ചിരുന്നു. അതിനാൽ ആളുകൾ ആരുംതന്നെ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല.