എ​ന്‍റെ സ​ഹോ​ദ​ര​ൻ ഒ​രി​ക്ക​ലും ഭ​യ​പ്പെ​ട്ടി​ട്ടി​ല്ല, ഭ​യ​പ്പെ​ടു​ക​യു​മി​ല്ല; കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ പ്രി​യ​ങ്ക
എ​ന്‍റെ സ​ഹോ​ദ​ര​ൻ ഒ​രി​ക്ക​ലും ഭ​യ​പ്പെ​ട്ടി​ട്ടി​ല്ല, ഭ​യ​പ്പെ​ടു​ക​യു​മി​ല്ല; കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ പ്രി​യ​ങ്ക
Thursday, March 23, 2023 5:53 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​ഹോ​ദ​രി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി. 2019-ലെ ​അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ സൂ​റ​ത്ത് കോ​ട​തി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം.

ഭ​യം മൂ​ലം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. എ​ന്‍റെ സ​ഹോ​ദ​ര​ൻ ഒ​രി​ക്ക​ലും ഭ​യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​നി​യൊ​രി​ക്ക​ലും ഭ​യ​പ്പെ​ടു​ക​യു​മി​ല്ല. അ​വ​ൻ ഇ​നി​യും സ​ത്യം പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. സ​ത്യ​ത്തി​ന്‍റെ ശ​ക്തി​യും കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സ്നേ​ഹ​വും അ​വ​നൊ​പ്പ​മു​ണ്ടെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.


കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പു​റ​മേ മ​റ്റ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും കോ​ട​തി വി​ധി​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി. മോ​ദി സ​മു​ദാ​യ​ത്തി​നെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ലാ​ണ് രാ​ഹു​ലി​നു​ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും കോ​ട​തി അ​ദ്ദേ​ഹ​ത്തി​നു ജാ​മ്യം ന​ൽ​കു​ക​യും അ​പ്പീ​ലി​ന് അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<