കോഴിക്കോട്ട് മെഡി.കോളജിലെ പീഡനം; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
Thursday, March 23, 2023 9:48 PM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. ഒരാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു.
കേസിലെ പ്രതിയായ ശശീന്ദ്രനെയാണ് സർവീസിൽനിന്ന് അടിയന്തരമായി പിരിച്ചുവിട്ടത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് അഞ്ച് പേരെ സസ്പെൻഡ് ചെയ്തത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.