തെരഞ്ഞെടുപ്പ് ഒരുക്കം; "തലകൾ' മാറ്റി ബിജെപി
Thursday, March 23, 2023 11:32 PM IST
ന്യൂഡൽഹി: നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പകൾക്ക് മുമ്പായി സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കാൻ സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി ബിജെപി. നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റി നിയമിക്കുമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചു.
ബ്രാഹ്മണ സമുദായത്തെ കൂടെ നിർത്താനായി രാജസ്ഥാനിലെ സംഘടനാ അധ്യക്ഷസ്ഥാനം സി.പി. ജോഷി എംപിക്ക് കൈമാറിയപ്പോൾ ഒബിസി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എംഎൽസിയായ സാമ്രാട്ട് ചൗധരിയെയാണ് ബിഹാറിലെ ദൗത്യമേൽപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ വർക്കിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന വീരേന്ദ്ര സച്ച്ദേവയെ പാർട്ടി സംസ്ഥാന ഘടകത്തിന്റെ പൂർണചുമതല ഏൽപ്പിച്ചു. മൻമോഹൻ സമാലിനെ ഒഡീഷ സംസ്ഥാന അധ്യക്ഷനായും പാർട്ടി നിയോഗിച്ചു.