ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ് യുവാവ് മരിച്ചു
Friday, March 24, 2023 4:12 AM IST
ദുബായ്: ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിൽ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു. പഞ്ചാബ് സ്വദേശിയായിരുന്നു ഡ്രൈവർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.