റേഡിയോ ആക്ടീവ് "സുനാമി' സൃഷ്ടിക്കും; പുതിയ പരീക്ഷണവുമായി ഉത്തരകൊറിയ
Friday, March 24, 2023 6:48 AM IST
സിയൂൾ: കൊറിയൻമേഖലയിൽ നടക്കുന്ന യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം തുടരവേ എതിരാളികൾക്ക് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ആണവാക്രമണ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോൺ പരീക്ഷിച്ചാണ് പുതിയ പ്രകോപനം.
റേഡിയോ ആക്ടീവതയുള്ള സുനാമി സൃഷ്ടിക്കാൻ കഴിയുന്ന ഡ്രോണാണ് പരീക്ഷിച്ചത്. പരമാധികാരി കിംഗ് ജോംഗ് ഉന്നിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നതെന്ന് വെള്ളിയാഴ്ച ഉത്തരകൊറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎ അറിയിച്ചു.
ഡ്രോൺ വെള്ളത്തിനടിയിൽ 80 മുതൽ 150 മീറ്റർ താഴ്ചയിൽ 59 മണിക്കൂറിലധികം സമയം സഞ്ചരിച്ചു. കിഴക്കൻ തീരത്തെ കടലിൽ പൊട്ടിത്തെറിച്ചതായും ഉത്തരകൊറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.