മോദി ഇന്ന് വാരാണസിയിൽ എത്തും; 1780 കോടിയുടെ പദ്ധതി പ്രഖ്യാപനം
Friday, March 24, 2023 7:20 AM IST
ന്യൂഡൽഹി: വൻ വികസനപദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. 1,780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണത്തിനും തറക്കല്ലിടലിനുമാണ് പ്രധാനമന്ത്രി വാരാണസിയിൽ എത്തുക.
സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല മൈതാനത്തു നടക്കുന്ന പരിപാടിയിൽ വാരാണസിൽ നടപ്പാക്കുന്ന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും മോദി നിർവഹിക്കും. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് അദ്ദേഹം ഏകലോക ക്ഷയരോഗ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുറത്തിറക്കും.