രാഹുല്‍ ഗാന്ധിക്കെതിരായ വിധി; കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു
Friday, March 24, 2023 9:37 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. രാവിലെ 10ന് പാര്‍ലമെന്റിലാണ് യോഗം ചേരുക.
രാഹുലിനെതിരായ നീക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആംആദ്മി, ബിആര്‍എസ് അടക്കമുള്ള പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.
യോഗത്തിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇന്ന് ഉച്ചയ്ക്ക് ഷേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും.