ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു
Friday, March 24, 2023 5:13 PM IST
ആലപ്പുഴ: ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു. കളക്ടറെ എഡിഎം എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തൃശൂര്‍ കളക്ടറായിരിക്കെയാണ് മാറ്റം ലഭിച്ച് ആലപ്പുഴയിലെത്തുന്നത്.
2013 ഐഎഎസ് ബാച്ചുകാരിയാണ് ഹരിത വി. കുമാര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഹരിത 2012 ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.