കൊച്ചി: കേരള സര്‍വകലാശാല സെനറ്റംഗങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. 15 നോമിനേറ്റഡ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗ​വ​ര്‍​ണ​ര്‍ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റംഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാണ് വിധി.

ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​യ​തി​നാ​ല്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നായിരുന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഗവര്‍ണർ സെനറ്റംഗങ്ങളെ പിന്‍വലിച്ചത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്നതിനായിരുന്നു നടപടി. ചാന്‍സലര്‍ക്ക് പ്രീതി നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാം എന്ന വ്യവസ്ഥ ഉപയോഗിച്ചായിരുന്നു നടപടി.