നിരോധനാജ്ഞ ലംഘിച്ച് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം
Friday, March 24, 2023 5:13 PM IST
ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച്. പ്രതിഷേധത്തിന് മുന്നോടിയായി വിജയ് ചൗക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെയും ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്കെതിരായ നീക്കവും അദാനി വിഷയവും ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മാര്‍ച്ചില്‍ ആംആദ്മിയും ഇടത് പാര്‍ട്ടികളുമടക്കം പങ്കെടുക്കുന്നുണ്ട്.
"ജനാധിപത്യം അപകടത്തില്‍' എന്ന വലിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. അതേസമയം പാര്‍ലമെന്റിന് മുന്നില്‍വച്ച് തന്നെ മാര്‍ച്ച് തടയാനാണ് പോലീസ് നീക്കം.