കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ചു
Friday, March 24, 2023 2:56 PM IST
കണ്ണൂർ: കോവിഡ് മൂലം മരിച്ച ആളുടെ മൃതദേഹം പയ്യാമ്പലത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ. മാധവന്(89) ആണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
ഇദ്ദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യം നിമിത്തമുള്ള മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു.
കണ്ണൂരില്‍ 2022 ജൂണ്‍ മാസത്തിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ആദ്യ സംസ്കാരമാണ് മാധവന്റേത്. നിലവില്‍ ജില്ലയില്‍ മൂന്നുപേരാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. 0.03 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.