രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നത്: ശശി തരൂര്‍
Friday, March 24, 2023 3:09 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍. കോടതി വിധി വന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് രാഹുലിനെതിരെ നടപടിയുണ്ടായതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
വിധിക്ക് എതിരെ അപ്പീല്‍ സമര്‍പ്പിക്കാനിരിക്കെയാണ് നീക്കം. ഈ നടപടികളുടെ വേഗം ഞെട്ടിക്കുന്നതാണെന്നും തരൂര്‍ കുറിച്ചു.
എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയംകളിയാണിതെന്നും ജനാധിപത്യത്തിന് ഇത് വലിയ ദോഷം ചെയ്യുമെന്നും തരൂര്‍ വ്യക്തമാക്കി.