പ്രവീണ്‍ വധക്കേസ് പ്രതി ഷാജിയുടെ മോചനഹര്ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
Friday, March 24, 2023 3:23 PM IST
ന്യൂഡല്‍ഹി: പ്രവീണ്‍ വധക്കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ആര്. ഷാജിയുടെ ജയില്‍ മോചനഹര്ജിയെ സംസ്ഥാനം സുപ്രീം കോടതിയില്‍ എതിര്‍ത്തു. കൊലപാതകം, ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ അഞ്ച് ആഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. ഷാജിയുടെ അപേക്ഷ നിലവില്‍ ജയില്‍ ഉപദേശക സമിതിക്ക് മുന്‍പിലാണ്. 17 വര്‍ഷമായി താന്‍ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു ഷാജി നല്കിയ ഹര്‍ജിയിലെ ആവശ്യം.
ഷാജിക്കായി മുതിര്‍ന്ന അഭിഭാഷകന് എസ്. നാഗമുത്തു, അഭിഭാഷകരായ സുഭാഷ് ചന്ദ്രന്, കവിത സുഭാഷ് ചന്ദ്രന്, സംസ്ഥാനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവർ ഹാജരായി.