ഐഎംഎഫ് ലോണിനായി പാക്കിസ്ഥാന് റോളോവർ ഫണ്ട് നൽകി ചൈന
Friday, March 24, 2023 6:03 PM IST
ബെയ്ജിംഗ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാന് രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്) സഹായം ലഭ്യമാകാൻ രണ്ട് ബില്യൺ ഡോളർ റോളോവർ ഫണ്ട് അനുവദിച്ച് ചൈന.
വിദേശനാണ്യ ശേഖരത്തിൽ വൻ കുറവ് അനുഭവപ്പെടുന്ന പാക്കിസ്ഥാന് ഐഎംഎഫിൽ നിന്ന് 1.1 ബില്യൺ ഡോളർ ധനസഹായം ലഭിക്കാനായി ആണ് ചൈന റോളോവർ ഫണ്ട് കൈമാറിയത്. ഈ തുക വായ്പ എന്ന ഗണത്തിൽ ഉൾപ്പെടുത്താതെ പാക്കിസ്ഥാൻ സെൻട്രൽ ബാങ്കിൽ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ട്. ഒരു വർഷം കാലാവധി നിശ്ചയിച്ചാണ് ചൈന ഫണ്ട് അനുവദിച്ചത്.
പുതിയ സഹായത്തോടെ, റോളോവർ ഫണ്ടിലെ ചൈനയുടെ ആകെ "നിക്ഷേപം' നാല് ബില്യൺ ഡോളറായി ഉയർന്നു.