മസ്തിഷ്ക രക്തസ്രാവം; ബോംബെ ജയശ്രീ ആശുപത്രിയിൽ
Friday, March 24, 2023 6:24 PM IST
ലണ്ടൻ: പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് യുകെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ സംഗീത പര്യടനത്തിനായി എത്തിയ വേളയിലാണ് ജയശ്രീയുടെ ആരോഗ്യം ക്ഷയിച്ചത്.
ലിവർപൂൾ സർവകലാശാലയിലെ വേദിയിൽ കച്ചേരി അവതരിപ്പിക്കാനായി എത്തിയ ജയശ്രീ, നഗരത്തിലെ ഹോട്ടലിൽ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കഴുത്ത് വേദനയും തലകറക്കവും അനുഭവപ്പെടുന്നതായി വ്യാഴാഴ്ച രാത്രി സഹായികളെ അറിയിച്ച ഗായികയെ ഇന്ന് ഉച്ചയോടെ ഹോട്ടൽ മുറിക്കുള്ളിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയശ്രീയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജയശ്രീ ഗുരുതരാവസ്ഥ പിന്നിട്ടതായും ഇവരെ ഉടൻതന്നെ ചെന്നൈയിലെ ആശുപത്രയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ പരിശ്രമിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.