രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്
Friday, March 24, 2023 11:00 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. ശനിയാഴ്ച മുതൽ സംസ്ഥാന, ദേശീയ തലത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കും. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അദാനി വിഷയത്തിൽ ശബ്ദമുയർത്തിയതിന്റെ പ്രതികാരമാണ് രാഹുലിനെതിരായ നടപടിയെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.