വൺവെബ് ഇന്ത്യ-2 വിക്ഷേപണം ഞായറാഴ്ച
Saturday, March 25, 2023 2:04 AM IST
ചെന്നൈ: വൺവെബ് ഇന്ത്യ-2 ഉപഗ്രഹ വിക്ഷേപണം ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നു ഞായറാഴ്ച രാവിലെ ഒന്പതിനു നടക്കും. എൽവിഎം 3 (ജിഎസ്എൽവി മാർക്ക്-3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. 36 ഉപഗ്രഹങ്ങൾക്ക് 5,805 കിലോഗ്രാം ഭാരമുണ്ട്. എൽവിഎം-3 റോക്കറ്റിന് 643 ടൺ ഭാരവും 43.5 മീറ്റർ നീളവുമുണ്ട്.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഇന്നാരംഭിക്കും. 2022 ഒക്ടോബർ 23ന് നടത്തിയ വൺവെബിന്റെ ആദ്യ വിക്ഷേപണത്തിൽ 36 ഉപഗ്രഹങ്ങളെ എൽവിഎം 3 ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് വൺവെബ്.