"സേവ് ഡെമോക്രസി'; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
Saturday, March 25, 2023 12:45 PM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. ശനിയാഴ്ച സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കും.
തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്. "സേവ് ഡെമോക്രസി' മൂവ്മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.
അതിനിടെ സൂറത്ത് കോടതി വിധിക്കെതിരേ മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സൂറത്ത് കോടതിവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങു. ഉച്ചയ്ക്ക് ഒന്നിന് എഐസിസി ആസ്ഥാനത്ത് രാഹുല്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.