യൂത്ത് കോണ്‍ഗ്രസ് രാജ്ഭവൻ മാർച്ച്: 40 പേർക്കെതിരേ കേസ്
യൂത്ത് കോണ്‍ഗ്രസ് രാജ്ഭവൻ മാർച്ച്: 40 പേർക്കെതിരേ കേസ്
Saturday, March 25, 2023 1:56 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തവർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

വെള്ളിയാഴ്ച രാത്രിയിൽ നടന്ന രാജ്ഭവൻ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തിചാർജും നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<