കോട്ടയം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യത ദേശീയ വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധം ഉയരണമെന്നും കാനം ആവശ്യപ്പെട്ടു.

രാഹുലിനെ അയോഗ്യനാക്കിയത് കേരളത്തിന്‍റെയോ വയനാടിന്‍റെയോ പ്രശ്നമായി കാണാനാകില്ല. ഇതിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രതിഷേധിക്കണം. പ്രത്യക്ഷ പ്രക്ഷോഭം മുന്നണിയിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും കാനം പറഞ്ഞു.