ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതി പിടിയിൽ
Saturday, March 25, 2023 6:36 PM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 14 വയസുള്ള കുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ പിടിയിൽ. പൗഡിക്കോണം സ്വദേശി മധു(53) ആണ് പിടിയിലായത്.
വിമുക്തഭടനായ ഇയാൾ അയൽവാസിയായ കുട്ടിക്ക് നേരെയാണ് അതിക്രമം നടത്തിയത്. കുട്ടി നൽകിയ വിവരമനുസരിച്ച് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയത ശ്രീകാര്യം പോലീസ് ഇന്ന് വൈകിട്ടോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.