തൃശൂരിൽ മിന്നൽ ചുഴലി; കനത്ത മഴ
Saturday, March 25, 2023 10:12 PM IST
തൃശൂർ: കൊടകര മേഖലയിൽ മിന്നൽ ചുഴലി വീശിയടിച്ചു. കൊപ്ലിപാടം, കൊടങ്ങര പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
മേഖലയിലെ വൈദ്യത ബന്ധവും തകരാറിലായിട്ടുണ്ട്. വ്യാപക കൃഷിനാശം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നിരവധി മരങ്ങളും കടപുഴകി വീണു.